/sathyam/media/post_attachments/aULJ8TVstNdJgBA6BUZj.jpg)
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്‌ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഇന്ത്യൻ സ്വതന്ത്ര ദിനം ആഘോഷിച്ചു. ആഗസ്ത് 15 ന് വൈകുന്നേരം ഓൺലൈനിൽ സംഘടിപ്പിച്ച സ്വതന്ത്ര ദിനാഘോഷത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപകൻ ബിനു ടി.കെ കുന്നോത്ത് "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന വിഷയത്തിൽ അമേരിക്കയിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ അധ്യക്ഷതയും പ്രോഗ്രാം കൺവീനർ ഷൌക്കത്ത് അലി സ്വാഗതവും അറിയിച്ചു.
വളർന്നു വരുന്ന പുതു തലമുറയേ ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ പ്രാധാന്യവും ചരിത്രവും മനസ്സിലാക്കിക്കൊടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. കോവിഡ് മൂലം വീടുകളിൽ ഒതുങ്ങിക്കൂടുന്ന കുട്ടികൾക്ക് സ്കൂളുകളിൽ നടന്നിരുന്ന സ്വതന്ത്ര ദിനാഘോഷങ്ങളും ഇല്ലാതായിരിക്കുകയാണ്. നാട്ടിൽ നടന്ന മിക്ക സ്വതന്ത്ര ദിനാഘോഷ ചടങ്ങിലും മുതിർന്നവരുടെ പങ്കാളിത്തം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഓൺലൈൻ വഴിയാണെങ്കിലും നല്ല ജന പങ്കാളിത്തമുണ്ടായ ചടങ്ങിൽ അസോസിയേഷൻ അഡ്വൈസറി മെമ്പർമാരായ കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, വൈസ് പ്രസിഡന്റ് അസ്സീസ് തിക്കോടി, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി എന്നിവർ സ്വതന്ത്രദിന സന്ദേശങ്ങൾ നൽകി. സമീർ വെള്ളയിൽ, നോർലിൻ സി ജോബി എന്നിവർ ദേശഭക്തിഗാനങ്ങളും, വൈഡൂര്യ സുഹേഷ് ദേശീയ ഗാനവും ആലപിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ പ്രോഗ്രാം ഹോസ്റ്റും ഫഹാഹീൽ ഏരിയ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് നന്ദിയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us