/sathyam/media/post_attachments/HXbfIaxQshS7mFNKMtLL.jpg)
കുവൈറ്റ്: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തിന്റെയും, ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റ 60 മത് വാർഷികത്തിന്റെയും കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈറ്റിന്റെ പതിനഞ്ചാമത് വാർഷികത്തിന്റെ ഭാഗമായി ഒമിനിക്സ് ഇന്റെർ നാഷണലുമായി സഹകരിച്ചു കൊണ്ട് വെബിനാര്‍ സംഘടിപ്പിക്കുന്നു.
'Conceptal Design for Architects Using Autodesk Solutions - Part 1/2' എന്ന വിഷയത്തിൽ നടത്തപ്പെടുന്ന വെബിനാര്‍ സീരീസ് സെപ്തംബർ പതിനെന്നിനു വൈകിട്ട് 7.00 മണിക്ക് ഉത്ഘാടനം ചെയ്യും.
സൗജന്യമായി. സംഘടിപ്പിക്കുന്ന ഈ വെബിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എൻജിനിയറിംഗ് രംഗത്തു പ്രവർത്തിക്കുന്ന ദേശ, ഭാഷാ ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കേറ്റും ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കു 99687825/ 67716549/66461684 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us