/sathyam/media/post_attachments/L6kZx8fv3CfZtenMyq2R.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റിന്റെ അമിത വർധന റദ്ദാക്കാനുള്ള അടിയന്തര നടപടി സ്വികരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് (ഓഐസിസി) കുവൈറ്റ് നഷണൽ കമ്മറ്റി പ്രസിഡന്റ് വർഗിസ് പുതുക്കുളങ്ങര ആവശ്യപ്പെട്ടു.
കുവൈറ്റിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കിയ സാഹചര്യത്തിൽ ഇൻഡ്യയിലും കേരളത്തിലും കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിനു പ്രവാസികൾക്ക് തിരിച്ചെത്തുവാനുള്ള അവസരം വന്നപ്പോൾ അമിതമായ റ്റിക്കറ്റ് വർധന പ്രവാസികളുടെ തിരിച്ച് വരവിനു തടസം ആയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി സാലറി ലഭിക്കാതെ, മറ്റ് യാതൊരു വരുമാനം ഇല്ലാതെ കഷ്ട്റ്റപ്പെടുന്ന പ്രവാസികൾക്കേറ്റ ഇരുട്ടടി ആണു യാതൊരു നിതികരണവും ഇല്ലാത്ത നിരക്ക് വർധ നയെന്ന് പ്രധാന മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ഓഐസിസി ചുണ്ടിക്കാണിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us