/sathyam/media/post_attachments/oNAPlSop1pXURZcZiwip.jpg)
മമ്മൂട്ടിയുടെ ജന്മദിനം മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ കുവൈറ്റ് ബ്രാഞ്ച് സമുചിതമായി ആഘോഷിച്ചു. നാട്ടിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിർധനരായ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും അന്നദാനം നടത്തിയാണ് താരത്തിന്റെ എഴുപതാം ജന്മദിനം മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസ്സോസിയേഷൻ ഇന്റർനാഷണൽ കുവൈറ്റ് ചാപ്റ്റർ ആഘോഷിച്ചത്.
/sathyam/media/post_attachments/ssf2Q8g51xLmD8pza3d1.jpg)
മമ്മൂക്കക്ക് ഏറ്റവും ഇഷ്ടമായ രീതിയിൽ ചാരിറ്റി പ്രവർത്തനത്തിലൂടെ മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കാൻ സാധിച്ചതിൽ സംഘടനയുടെ പ്രസിഡന്റ് മനാഫ് മനുവും രക്ഷധികാരി ബിവിൻ തോമസും കുവൈറ്റ് ട്രഷററും ഇന്റർനാഷണൽ ജോയിന്റ് സെക്രെട്ടറിയുമായ ജോബിൻ പാലക്കലും സന്തോഷം പ്രകടിപ്പിച്ചു.
/sathyam/media/post_attachments/EulMHOoekmqmxAfHUe61.jpg)
തൃശൂർ മെഡിക്കൽ കോളേജിൽ അന്നദാനത്തിന് നേതൃത്വം നൽകിയത് ഇപ്പോൾ നാട്ടിലുള്ള സംഘടനയുടെ സെക്രെട്ടറി ഷാലി വേണാട്ടാണ്. ഷാലി നാട്ടിൽ മമ്മൂക്കയുടെ മൂന്നടി വലിപ്പത്തിലുള്ള പ്രതിമയുണ്ടാക്കി മമ്മൂട്ടിക്കു നൽകാനുള്ള തയ്യാറെടുപ്പിലാണ്.