കെ.എം രാജേഷിന്റെ '2.43 എ.എം'ന് ഗോൾഡൻ സ്ക്രീൻ പുരസ്ക്കാരം; പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ഈ ചിത്രം കലയുടെ മൈക്രോ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നല്ല സംവിധായകനും നല്ല ചിത്രത്തിനും ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്

New Update

publive-image

Advertisment

കുവൈറ്റ്: കെ. എം രാജേഷിന്റെ "2.43 എ.എം" ന് ഗോൾഡൻ സ്ക്രീൻ പുരസ്ക്കാരം. പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ കുവൈറ്റ് പ്രവാസിയായിരുന്ന രാജേഷ് കെ.എം. സംവിധാനം ചെയ്ത " 2.43 എ.എം നു ഗോൾഡൻ സ്ക്രീൻ പുരസ്ക്കാരം.

പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ഈ ചിത്രം കലയുടെ മൈക്രോ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നല്ല സംവിധായകനും, നല്ല ചിത്രത്തിനും ഉൾപ്പടെ നിരവധി അവാർഡുകൾ കുവൈറ്റിലും ഇന്ത്യയിലും നേടിയിട്ടുണ്ട്.

50000 രൂപയും പ്രശസ്ത ശില്പി കെ.വി രാജൻ രൂപകല്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഇമാ ബാബുവിന്റെ "ലൈഫ് ഓഫ് ലീഫ് " ജാവിയർ മദീന, ഗോൺ സാലസിന്റെ "ഗ്രാസിയാസ് " ജീഷ്ണ വാസുദേവന്റെ "ഹിഡൻ " ബേസിൽ പ്രസാദിന്റെ " ഇമ " ഹംബർട്ടോ ചെക്കോ പിയറിയുടെ "എ ഹൈക്കൂ എബൗട്ട് ടാറ്റൂസ് " എന്നീ ചിത്രങ്ങൾ റണ്ണർ അപ്പ് അവാർഡും നേടി. 5000 രുപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.

ആദ്യമായി മേളയിൽ ഉൾപ്പെടുത്തിയ ഒരു മിനുട്ടിൽ താഴെയുള്ള മൈന്യൂട്ട് വിഭാഗത്തിൽ ജീഷ്ണു വാസുദേവൻ സംവിധാനം ചെയ്ത "സ്ക്കൈ " എന്ന ചിത്രം സിൽവർ സ്ക്രീൻ അവാർഡിനർഹമായി. പതിനായിരം രൂപയും വി കെ രാജൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

സമാപന സമ്മേളനം പ്രശസ്ത ഛായാഗ്രാഹകൻ മധ അമ്പാട്ട് ഉൽഘാടനം ചെയ്തു. വി.കെ. ജോസഫ് മുഖ്യ പ്രഭാക്ഷണം നടത്തി. ജൂറി ചെയർമാൻ സി.എസ് വെങ്കിടേശ്വരൻ, അംഗങ്ങളായ സംവിധായകൻ ഷെറി ഗോവിന്ദൻ, ഡോ.കെ.പി ജയകുമാർ, കെ.വി വിൻസന്റ് (പ്രസിഡന്റ്), കെ.ആർ. ചെത്തല്ലൂർ (വൈസ് പ്രസിസന്റ്), സി.കെ രാമകൃഷ്ണൻ, മാണിക്കോത്ത് മാധവ ദേവ്, മേതിൽ കോമളൻ കുട്ടി എന്നിവർ സംസാരിച്ചു.

kuwait news
Advertisment