New Update
/sathyam/media/post_attachments/SLNSzW6L5NF04ZgHaclF.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുതിര്‍ന്ന നയതന്ത്രജ്ഞരില്‍ ഒരാളായ ഏദല്‍ ഹമദ് അല്‍ അയ്യാര്‍ അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഏദല്‍ ഹമദ് അല്‍ അയ്യാറിന്റെ വേര്‍പാടില്‍ കുവൈറ്റ് വിദേശകാര്യമന്ത്രാലയം അനുശോചിച്ചു.
Advertisment
നയതന്ത്രജ്ഞനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചിരുന്നതെന്ന് മന്ത്രാലയം അനുസ്മരിച്ചു. 2006 സെപ്റ്റംബര്‍ മുതല്‍ 2013 സെപ്റ്റംബര്‍ വരെ അദ്ദേഹം സ്‌പെയിനിലെ കുവൈറ്റ് സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2013 ഒക്ടോബറില്‍ സിവില്‍ മെറിറ്റ് മെഡല്‍ (ഗ്രാന്‍ഡ് സാഷ്) നല്‍കി സ്‌പെയിന്‍ ആദരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us