New Update
/sathyam/media/post_attachments/bOqQR9n3JLSR8RfeAo5J.jpg)
കുവൈറ്റ്: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങൾ ഉടനെ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിൻഡ്യക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര സന്ദേശങ്ങൾ അയച്ചു.
Advertisment
കഴിഞ്ഞ വര്ഷം ആഗസ്ത് 7ന് നടന്ന വിമാനാപകടത്തിന്റെ അപകട കാരണ റിപ്പോർട്ടിൽ റൺവേയിൽ ഇറങ്ങേണ്ട ഭാഗം പിന്നിട്ട ശേഷമാണു ഫ്ലൈറ്റ് ലാൻഡ് ചെയ്തതെന്നും ഇതിൽ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിന്റെ മുഖ്യ കാരണമായി ചൂണ്ടികാണിച്ചിട്ടുള്ളത്.
ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന സാധരണക്കാരിൽ അധികവും മലബാർ മേഖലയിൽ നിന്നുള്ളവരാണ്. പൊതുമേഖലയിൽ കേരളത്തിൽ ഉള്ള ഏക എയർപോർട്ടും കൂടാതെ ഗവർമെന്റിനു നല്ല വരുമാനം ലഭിക്കുന്നതുമാണ് കോഴിക്കോട് എയർപോർട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us