Advertisment

കുവൈറ്റില്‍ 'മറൈന്‍' സാമ്പിളുകളുടെ പരിശോധനയുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റി മറൈന്‍ സാമ്പിളുകള്‍ ശേഖരിച്ചു. ഏഴ് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് അനലിറ്റിക്കല്‍ ലബോറട്ടറീസ് സെന്റര്‍ വഴിയായിരുന്നു സാമ്പിളുകളുടെ ശേഖരണം. മീനുകള്‍ ചത്തൊടുങ്ങുന്നത്, റെഡ് ടൈഡ് എന്നിവയുമായി ബന്ധപ്പെട്ട് ബാക്ടീരിയ ഘടകങ്ങളെക്കുറിച്ച് നിരീക്ഷിക്കാനാണ് ശേഖരണം.

അല്‍ സലാം, അല്‍ സുലൈബിക്കാത്ത്, ദോഹ, അല്‍ വട്ടിയ, അല്‍ ഗസലി, സബാഹ് എല്‍ അഹ്‌മദ് സെന്റര്‍, നാഖാത്ത് അല്‍ ഷ്ംലാന്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായി അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, അടുത്ത തിങ്കളാഴ്ച മുതല്‍ ഖബ്ബാര്‍ ദ്വീപ് വൃത്തിയാക്കാനുള്ള വിപുലമായ കാമ്പയിന്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് അതോറിറ്റി. 18 വയസിന് മുകളിലുള്ള സന്നദ്ധപ്രവര്‍ത്തകരാണ് കാമ്പയിനില്‍ പങ്കെടുക്കുന്നത്.

Advertisment