കെഡിഎൻഎ സാൽമിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update

publive-image

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) 2021-2023 വർഷത്തേക്കുള്ള സാൽമിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്ച ഓൺലൈനിൽ നടന്ന ഏരിയ ജനറൽ ബോഡിയോഗത്തിൽ സമീർ കെ.ടി. അധ്യക്ഷതയും അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യപ്പെടുകയും റിപ്പോർട് അവതരിപ്പിക്കുകയും ചെയ്തു.

Advertisment

അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ എന്നിവർ നിരീക്ഷകർ ആയിരുന്നു. ഷംസീർ വി.എ സ്വാഗതവും പി. ജയപ്രകാശ് നന്ദിയും പറഞ്ഞു.

സമീർ കെ.ടി (പ്രസിഡണ്ട്) മോഹൻരാജ് അരീക്കാട് (വൈസ് പ്രസിഡന്റ്) ഷംസീർ വി.എ (ജനറൽ സെക്രട്ടറി) റാഷിദ് അത്തോളി (ജോയന്റ് സെക്രെട്ടറി) പി .ജയപ്രകാശ് (ട്രഷറർ) എന്നിവരെയും സാൽമിയയിൽ നിന്നുള്ള സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സുബൈർ എം.എം, ബഷീർ ബാത്ത, നാസർ തിക്കോടി, സുരേഷ് മാത്തൂർ, ഫിറോസ് നാലകത്ത് എന്നിവരെയും സാൽമിയയിൽ നിന്നുള്ള വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾആയി ഷാഹിന സുബൈർ, അഷീക ഫിറോസ്, ജിഷ സുരേഷ്, ജിനീതാ നാസർ, ലസിത ജയപ്രകാശ് എന്നിവരെയും തെരെഞ്ഞെടുത്തു.

അസോസിയേഷൻ ട്രഷറർ സന്തോഷ് പുനത്തിൽ, ദാവൂദ്, സജിത്ത് ലാൽ, സുരേഷ് ബാബു, സൗജത്ത്, നൗഫൽ പി എന്നിവർ ആശംസകൾ അറിയിച്ചു.

kuwait news
Advertisment