/sathyam/media/post_attachments/Lgfkv16SlKwNNGGxeGEW.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ടൂറിസം കമ്പനികളുടെയും എയര്‍ലൈനുകളുടെയും നിയമലംഘനങ്ങള്‍, യാത്രക്കാരുടെ പരാതികള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ പരാതി-പരിഹാര സമിതി യോഗം ചേര്‍ന്നു.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചതിന് എട്ട് കമ്പനികള്‍ക്കെതിരെ ലഭിച്ച പരാതിയടക്കം എല്ലാ നിയമലംഘനങ്ങളും സമിതി പരിശോധിച്ചെന്ന് സമിതി ചെയര്‍മാനും, വ്യോമഗതാഗത വകുപ്പ് ഡയറക്ടറുമായ അബ്ദുല്ല അല്‍ രജ്ഹി പറഞ്ഞു.
ഇത്തരം കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, പിഴ ഈടാക്കുകയും ചെയ്യും. കമ്പനികള്‍ നിയമം പാലിക്കേണ്ടത് സുപ്രധാനമാണെന്നും, യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.