ഐസിഎഫ് ഗള്‍ഫ് കൗണ്‍സിലിന്‍റെ എക്സ്പ്ലോര്‍ അറേബ്യയുടെ ഭാഗമായി കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി 'സഫാത് '  ഇ മാഗസിന്‍ പ്രകാശനം ചെയ്തു

New Update

publive-image

കുവൈറ്റ്: ഐസിഎഫ് ഗള്‍ഫ് കൗണ്‍സിലിന്‍റെ എക്സ്പ്ലോര്‍ അറേബ്യയുടെ ഭാഗമായി കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി 'സഫാത് ' എന്ന പേരില്‍ ഇ മാഗസിന്‍ പുറത്തിറക്കി. ഐസിഎഫ് കുവൈറ്റ് നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി പ്രകാശനം നിര്‍വഹിച്ചു.

Advertisment

കുവൈറ്റ് സിറ്റിയുടെയും പരിസരങ്ങളുടെയും ചരിത്രങ്ങള്‍, മ്യൂസിയങ്ങള്‍, പാലസുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരണമാണ് മാഗസിന്‍റെ ഉള്ളടക്കം.

ഓരോ ഗള്‍ഫ് രാജ്യത്തിന്‍റെയും ചരിത്രവും പൈതൃകവും ശേഖരിക്കുകയെന്ന ലക്ഷ്യത്തിലാണ് ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സെന്‍ട്രല്‍ തലങ്ങളില്‍ മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയെന്ന ആശയത്തിന് രൂപം നല്‍കിയത്.

പ്രകാശനച്ചടങ്ങില്‍ ഐസിഎഫ് നാഷണല്‍ സെക്രട്ടറി അബ്ദുല്ല വടകര, മുഹമ്മദലി സഖാഫി പട്ടാമ്പി, റാശിദ് ചെറുശോല, ജഅഫര്‍ ചപ്പാരപ്പടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

kuwait news
Advertisment