പി വി മുഹമ്മദ് അരീക്കോടിന്റെ നിര്യണത്തിൽ കുവൈത്ത് കെ എം സി സി അനുശോചിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, September 26, 2021

കുവൈത്ത് സിറ്റി: ഇന്ത്യൻ യൂനിയൻ  മുസ്ലിംലീഗ്  സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ പ്രഭാഷകനുമായ   പി വി മുഹമ്മദ് അരീക്കോടിന്റെ വിയോഗത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

താൻ വിശ്വസിക്കുന്ന ആശയാദർശങ്ങൾക്കും പ്രസ്ഥാനത്തിനും അതിന്റെ രാഷ്ട്രീയ നയനിലപാടുകൾക്കും വേണ്ടി വാക്കുകളെ ആയുധമാക്കിയ നേതാവായിരുന്നു പി വിയെന്ന് കുവൈത്ത് കെ എം സി സി പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു, ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

×