New Update
Advertisment
കുവൈറ്റ്: കാസറഗോഡ് എക്സ്പാട്ട്രിയേറ്റ്സ് അസോസിയേഷൻ (കെ. ഇ. എ) കുവൈത്ത് അബ്ബാസിയ ഏരിയ കമ്മിറ്റി ഒക്ടോബർ 21,22 തിയ്യതികളിൽ കബ്ദ് റിസോർട്ടിൽ വെച്ച് നടത്തുന്ന കെ. ഇ. എ. അബ്ബാസിയ ഉത്സവ് 2021 ന്റെ പോസ്റ്റർ പ്രകാശനം കെ. ഇ. എ. ചീഫ് പാട്ട്രൻ സത്താർ കുന്നിൽ നിർവഹിച്ചു.
അബ്ബാസിയിൽ നടന്ന ചടങ്ങ് അബ്ബാസിയ ഏരിയ പ്രസിഡന്റ് ഹനീഫ പാലായിയുടെ അധ്യക്ഷതയിൽ യോഗം കേന്ദ്ര പ്രസിഡന്റ് നാസർ പി. എ. ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ജനറൽ സെക്രട്ടറി സുദൻ ആവിക്കര, വൈസ് പ്രസിഡന്റ് നാസർ ചുള്ളിക്കര, ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ, ബാലമുരളി, അൻസാർ ഓർച്ച, സമദ് കോട്ടോടി, സൈദാ ആബിദ, തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ പുഷ്പരാജൻ ഒ. വി. സ്വാഗതവും, പ്രശാന്ത് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.