ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ. രാമകൃഷ്ണൻ അനുസ്മരണം നടത്തി

New Update

publive-image

കുവൈറ്റ്: കണ്ണൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്ന എൻ. രാമകൃഷ്ണന്റെ ഒമ്പതാം ചരമവാർഷിക ദിനമായ ഒക്ടോബർ ഒന്നിന് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം അബ്ബാസിയയിലെ ഒ.ഐ.സി.സി വെച്ച് കുവൈറ്റ് ഒ.ഐ.സി.സി പ്രസിഡണ്ട് വർഗ്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.

Advertisment

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ ഹമീദ് കേളോത്ത്‌, എം.എ. നിസ്സാം, മാണി ചാക്കോ, ഇല്ലിയാസ് പൊതുവാച്ചേരി, മഹമൂദ് പെരുമ്പ, രജിത്ത് തൊടീക്കളം, ബോണി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവും ഷരൺ കോമത്ത് നന്ദിയും പറഞ്ഞു.

kuwait news
Advertisment