ഫോക്ക് അബ്ബാസിയ സോണൽ ഓണാഘോഷം സംഘടിപ്പിച്ചു

New Update

publive-image

കുവൈറ്റ്: കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ ആയ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ സോണൽ ഓണാഘോഷം സംഘടിപ്പിച്ചു. ഈ ഓണം പാട്ടിലൂടെ എന്ന ഓണാഘോഷം ഫോക്ക് പേജിലൂടെ വേർച്വൽ ആയാണ് സംഘടിപ്പിച്ചത്.

Advertisment

അബ്ബാസിയ സോണൽ ചുമതല ഉള്ള വൈസ് പ്രസിഡന്റ്‌ ബിജു എൻ കെ അദ്ധ്യക്ഷൻ ആയ സാംസ്‌കാരിക സമ്മേളനം ഫോക്ക് പ്രസിഡന്റ്‌ സലീം എം എൻ ഉത്ഘാടനം ചെയ്തു പ്രശസ്ത പിന്നണി ഗായിക സിന്ധു രമേശ്‌ മുഖ്യാതിഥി ആയിരുന്നു.

ആക്ടിങ് ജനറൽ സെക്രട്ടറി -രാഹുൽ ഗൗതമൻ, ട്രഷറർ - മഹേഷ്‌ കുമാർ, വനിതാവേദി ചെയർപേഴ്സൻ - രമ സുധീർ, ഉപദേശകസമിതി അംഗം - കെ ഈ രമേശ്‌, ബാലവേദി കൺവീനർ - സഞ്ജയ്‌ ജിതേഷ് എന്നിവർ ആശംസകൾ നേർന്നു. കേന്ദ്രകമ്മിറ്റി അംഗം ഹരീന്ദ്രൻ കുപ്ളേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ രജിത്ത് കെ സി നന്ദിയും പറഞ്ഞു. മാവേലി എഴുന്നള്ളത്തും ഉണ്ടായിരുന്നു.

ഫോക്ക് കലാകാരൻമാരുടെ ഗാനമേള, വനിതാവേദി അംഗങ്ങളുടെ തിരുവാതിര വിവിധ വാദ്യോപകരണങ്ങളുടെ പരിപാടികൾ എന്നിവ ഓണാഘോഷത്തിന് മിഴിവേകി ഫോക്ക് ബാലവേദി അംഗം അനുഷിക വിനോദ് അവതാരിക ആയിരുന്നു.

kuwait news
Advertisment