സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന സെൻറ് തോമസ് ഈവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കുവൈറ്റ് ഇടവക അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

New Update

publive-image

കുവൈറ്റ്:സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു സ്ഥിരതാമസത്തിനായി കടന്നുപോകുന്ന സെൻറ്. തോമസ് ഈവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ, കുവൈറ്റ് ഇടവക
അംഗങ്ങളായ എ.ജി ചെറിയാനും കുടുംബത്തിനും ബോണി കെ ഏബ്രഹാമിനും കുടുംബത്തിനും ഇടവക വളരെ ഹൃദ്യമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

എ.ജി ചെറിയാനും, ബോണി കെ ഏബ്രഹാമും ഈ കഴിഞ്ഞ നാളുകളിലെല്ലാം ഇടവകയുടെ എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളും ഏറ്റെടുക്കയും എല്ലാ പ്രവർത്തനങ്ങളും വളരെയധികം ഉത്തരവാദിത്തത്തോടും എത്രയും ആത്മാർത്ഥമായും ഭംഗിയായും നിർവഹിക്കുകയും
ചെയ്‌തിരുന്ന വ്യക്തികൾ ആയിരുന്നു എന്ന് ഇടവകവികാരി റവ. ജോൺ മാത്യു പ്രത്യേകം ഓർക്കുകയുണ്ടായി.

ഇടവക വികാരി റവ. ജോൺ മാത്യുവിന്റെ അധ്യക്ഷതയിൽ എൻഇസികെ പള്ളിയിലും പാരിഷ് ഹാളിലും കൂടിയ യാത്ര അയപ്പ് യോഗത്തിൽ സെക്രട്ടറി റെക്‌സി ചെറിയാൻ സ്വാഗത പ്രസംഗം
നടത്തുകയും റവ. ജോൺ മാത്യു ഇടവകയുടെ സ്നേഹത്തിന്റെയും നന്ദിയുടെയും സൂചനയായി മൊമെന്റോ നൽകുകയും ചെയ്തു.

publive-image

ജോർജ് വർഗീസ് (വൈസ് പ്രസിഡന്റ്), ജെയ്‌മോൾ റോയ് (സേവിനി സമാജം സെക്രട്ടറി), എബിൻ ടി മാത്യു (യൂത്ത് യൂണിയൻ സെക്രട്ടറി), ഏബ്രഹാം മാത്യു (സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ), സിജുമോൻ എബ്രഹാം (ഗായക സംഘം), എം.തോമസ് ജോൺ, റെജു ഡാനിയേൽ ജോൺ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

ഇടവക ജനങ്ങളോടെല്ലാമുള്ള നന്ദിയും സ്നേഹവും തങ്ങളുടെ മറുപടി പ്രസംഗത്തിൽ എ.ജി ചെറിയാനും, ബോണി കെ ഏബ്രഹാമും അറിയിക്കുകയുണ്ടായി. ബിജു സാമുവേൽ (ട്രഷറർ) നന്ദി പ്രകാശിപ്പിച്ചു. ഇടവക വികാരി റവ. ജോൺ മാത്യുവിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യാത്ര അയപ്പ് യോഗം പര്യവസാനിച്ചു.

kuwait news
Advertisment