പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കുവൈറ്റ് വിമാനത്താവളം സജ്ജമാണെന്ന് അധികൃതര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കുവൈറ്റ് വിമാനത്താവളം സജ്ജമാണെന്ന് അധികൃതര്‍. കുവൈറ്റ് വിമാനത്താവളം പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് അധികൃതരുടെ പ്രതികരണം.

പ്രതിദിനം 30,000 യാത്രക്കാരെ വരെ സ്വീകരിക്കാനാകും. 52 എയര്‍ലൈനുകളാണ് കുവൈറ്റ് വിമാനത്താവളം മുഖേന സര്‍വീസ് നടത്തുന്നത്. എന്നാല്‍ മന്ത്രിസഭ തീരുമാനം പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച് കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment