/sathyam/media/post_attachments/II33e1OqibzIzdHvvEAm.jpg)
റ്റി.കെ. റെജി (കൺവീനർ), എൻ.വി. രാധാകൃഷ്ണൻ (സെക്രട്ടറി), കെ.പി. ഉദയൻ (ട്രഷറർ)
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഓൺലൈനിൽ നടന്ന യോഗം വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ. വി. ഷാജി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
അബ്ബാസിയ യൂണിറ്റ് ഭാരവാഹികൾ: റ്റി.കെ. റെജി (കൺവീനർ), എൻ.വി. രാധാകൃഷ്ണൻ (സെക്രട്ടറി), കെ.പി. ഉദയൻ (ട്രഷറർ ), എസ്. അനിൽ കുമാർ (ജോയിന്റ് കൺവീനർ), ജഗദീശൻ ഇ.വി (ജോയിന്റ് സെക്രട്ടറി ), റ്റി.കെ. ശാന്തകുമാർ (ജോയിന്റ് ട്രഷറർ), പി. ബാബു വയനാട്, വിനോജ് രാജഗോപാൽ, ലിജു. കെ.പി, അജയൻ ദാമോദരൻ, രതീഷ് ബാബു, ബാബു പറമ്പത്ത്, കെ.ശശിധരൻ, കൃഷ്ണൻ കെ.റ്റി, ശരത് കുമാർ പി.എ, മനോജ് പി.ബി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
കെ.ബിബിൻ ദാസ്, കെ. ഗോപിനാഥൻ, ജോയ് നന്ദനം, എൻ.രവീന്ദ്രൻ, ദിലീപ് തുളസി, സരിത രാജൻ, റ്റി.വി. ഉണ്ണിക്കൃഷ്ണൻ, സുജീഷ്. പി. ചന്ദ്രൻ, വി.കെ.സജീവ്, കെ.വി.രാധാകൃഷ്ണന്, കേളോത്ത് വിജയൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അബ്ബാസിയ യൂണിറ്റ് കൺവീനർ റ്റി.കെ.റെജി സ്വാഗതവും അബ്ബാസിയ യൂണിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us