/sathyam/media/post_attachments/0XXlWhEX8OYUiDSL7brU.jpg)
കെജെപിഎസ് ചമയം 21 പോസ്റ്റർ പ്രകാശനം ചെയ്തു. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി എൽകെജി മുതൽ എഴാം ക്ലാസ് വരെയുള്ള കുവൈറ്റിലെ കുട്ടികൾക്കായി "ചമയം 2021" എന്ന പേരിൽ പ്രഛന്ന വേഷമത്സരം സംഘടിപ്പിക്കുന്നു.
"ചമയം 21" ന്റെ പോസ്റ്റർ പ്രകാശനം ബാബുജി ബത്തേരി പ്രോഗ്രാം കൺവീനർ ലിനി ജയനു നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, വർഗ്ഗീസ് വൈദ്യൻ, ജോ: ട്രഷറർ സലിൽ വർമ്മ എന്നിവർ സംസാരിച്ചു.
പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 6650 4992, 97840957/66409969/66461684 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. വിശദമായ നിയമാവലിയും ഉൾപെടുത്തിയിട്ടുണ്ട്. https://tinyurl.com/KJPSFancy-dress-competition
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us