Advertisment

നാൽപത്തി ഒന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജലാലുദ്ധീൻ മൂസക്ക് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജലാലുദ്ധീൻ മൂസക്ക് ഇസ്ലാഹീ സെൻററിൻറെ മെമന്റോ പി.എൻ. അബ്ദുൽ ലത്തീഫ് നൽകുന്നു

കുവൈറ്റ്: നാൽപത്തി ഒന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പറും, ഫർവാനിയ യൂണിറ്റ് മുൻ പ്രസിഡൻറുമായ കണ്ണൂർ മാട്ടൂൽ സ്വദേശിയായ ജലാലുദ്ധീൻ മൂസക്ക് കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

സുൽത്താൻ സെന്ററിൽ ഓഫീസ് സ്റ്റാഫായി ജോലി ചെയ്തിരുന്ന അദ്ദേഹം കുവൈത്തിൽ ജീവകാരുണ്യ, പ്രബോധന മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു.

കെകെഐസി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് പി.എൻ അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെൻറർ പ്രവർത്തകരായ മഹബൂബ് കാപ്പാട്, സി.പി അബ്ദുൽ അസീസ്, സക്കീർ കൊയിലാണ്ടി, കെ.സി. അബ്ദുൽ ലത്തീഫ്, അഷ്റഫ് എകരൂൽ, അബ്ദുൽ അസീസ് നരക്കോട്, കെ.സിമുഹമ്മദ്നജീബ്, ഹിഫ്‌സുറഹ്മാൻ, മുനീർ, അബ്ദുസ്സലാം മാഹി, ജഅഫർ ഉമർ, ഹാഫിദ് മുഹമ്മദ് അസ്ലം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കെകെഐസി ജനറൽ സെക്രട്ടറി, സുനാശ് ഷുക്കൂർ സ്വാഗതവും, പി.ആർ. സെക്രട്ടറി എൻ .കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

kuwait news
Advertisment