Advertisment

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനഞ്ചാം വാർഷികം ആഘോഷിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പതിനഞ്ചാം വാർഷിക ആഘോഷം ഫേസ്ബുക്ക് ലൈവ് ആയി നടത്തി. അംഗങ്ങളുടെ വെൽക്കം ഡാൻസും, വിവിധ കലാപരിപാടികളും, ഓർക്കിഡിസ് മ്യൂസിക്കൽ ഈവന്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷത്തിനു മാറ്റുകൂട്ടി. പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ഹുസേഫ സാദൻപൂർവാല നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് അസോസിയേഷൻ അംഗങ്ങൾക്ക്‌ ആശംസകൾ അർപ്പിച്ചു. കുവൈറ്റിലെ വളരെ ഏക്ട്ടിവ് ആയീട്ടുള്ള അസോസിയേഷനുകളിൽ ഒന്നാണ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് എന്നും, ഇന്ത്യ-കുവൈറ്റ് ബന്ധത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ എംബസിയോട് ചേർന്ന് നിന്നുകൊണ്ട് ധാരാളം പരിപാടികളിൽ പങ്കെടുക്കുകയും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായും മുന്നോട്ടു പോകുന്ന തൃശൂർ അസോസിയേഷന്റെ പ്രവർത്തനത്തെ തന്റെ ആശംസാ പ്രസംഗത്തിൽ അദ്ദേഹം പ്രശംസിച്ചു.

ട്രാസ്ക് വൈസ് പ്രസിഡന്റ് ആന്റോ പാണെങ്ങാടാൻ സ്വാഗതവും, സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ ഷാജി മരണപെട്ട അംഗങ്ങളെ അനുസ്മരിക്കുകയും, ട്രാസ്‌ക് പ്രസിഡന്റ് അജയ് കുമാർ അദ്ധ്യക്ഷ പ്രസംഗവും, മെയിൻ സ്പോൺസർ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ഹുസേഫ സാദൻപൂർവാല ഉത്ഘാടന പ്രസംഗവും നടത്തി.

തുടർന്ന് ഈ വർഷത്തെ ഈ-സോവിനീർ മീഡിയ കൺവീനർ വിഷ്ണു കരങ്ങാട്ടിൽ നിന്നും ഹുസേഫ സാദൻപൂർവാല ഏറ്റുവാങ്ങി സോവിനീർ പ്രകാശനം ചെയ്തു. ട്രാസ്ക് ജനറൽ സെക്രട്ടറി ജോയ് തോലത്ത് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ചെറു വിവരണം നൽകുകയും വനിതാ വേദി ജനറൽ കൺവീനർ നസീറ ഷാനവാസ്, കായിക വിഭാഗം കൺവീനർ അലി ഹംസ, കളിക്കളം ജനറൽ കൺവീനർ മാസ്റ്റർ ഗൗതം പ്രസാദ് എന്നിവർ ആശംസകൾ പറഞ്ഞു. തുടർന്ന് ട്രഷറർ ജാക്സൻ ജോസ് നന്ദി പറഞ്ഞു.

Advertisment