വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് ഫ്ലയർ പ്രകാശനം ചെയ്തു

New Update

publive-image

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക്കിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.

Advertisment

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ പിക്നിക്ക് പരിപാടിയുടെ കൺവീനർ എം.രാധ മാധവി വോയ്സ് കുവൈത്ത് രക്ഷാധികാരി പി. ജി.ബിനു ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു.

വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു. വനിതാവേദി പ്രസിഡൻറ് സരിത രാജൻ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഡിസംബർ 2 ന് വൈകിട്ട് 5 മണിമുതൽ ഡിസംബർ 3 ന് വൈകിട്ട് 5 മണിവരെ കബ്ദിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വിവിധയിനം കലാകായിക മത്സരങ്ങൾ ഉണ്ടായിരിക്കും.

പി.ജി.ബിനു , കെ.ബിബിൻ ദാസ്, സുജീഷ്. പി. ചന്ദ്രൻ, പ്രകാശ്. എം.കെ.ആചാരി, എൻ.വി.രാധാകൃഷ്ണൻ, എൻ. രവീന്ദ്രൻ, ഇ.വി.ജഗദീശൻ, കെ. വി. രാധാകൃഷ്ണൻ, മിനികൃഷ്ണ, എം.രാധ മാധവി, ടി.കെ.രജനി എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. വി. ഷാജി സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു

Advertisment