കുവൈത്ത്കെ എം സി സി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് ജനുവരി 7-ന്

New Update

publive-image

കുവൈത്ത് സിറ്റി: കുവൈത്ത്കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2022 ജനുവരി 7 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് മത്സരം.

Advertisment

ഇന്ത്യ -കുവൈത്ത് നയതന്ത്ര വാർഷികത്തിന്റെ ആഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ടൂർണ്ണമെന്റ് അഹമ്മദി 'ഐസ്‍മാഷ് ബാഡ്‌മിന്റൺ' കോർട്ടിലാണ് നടക്കുക. പ്രഫഷണൽ, ഇന്റർമീഡിയറ്റ്, ലോവർ, കെ എം സി സി ഇന്റെർണൽ എന്നീ കാറ്റഗറിയിലാണ് മത്സരം നടക്കുക. രജിസ്ട്രേഷന്  65023055, 94072055 നമ്പറിൽ ബന്ധപ്പെടുക.

Advertisment