വിപണികള്‍ സജീവം, ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി കുവൈറ്റ്; ഒമിക്രോണ്‍ ആശങ്ക നാട്ടിലേക്കുള്ള യാത്ര മുടക്കിയതിന്റെ വിഷമത്തില്‍ പ്രവാസികള്‍

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് ഭീഷണി അകന്നിട്ടില്ലെങ്കിലും പരിമിതമായെങ്കിലും ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുവൈറ്റിലെ മലയാളി സമൂഹം. രണ്ടു വര്‍ഷത്തോളം ആഘോഷങ്ങള്‍ കവര്‍ന്നെടുത്തു.

Advertisment

ഈ വര്‍ഷം മികച്ച രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാനിരിക്കെയാണ് ഒമിക്രോണ്‍ വകഭേദം ആശങ്ക പരത്തുന്നത്. എങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ നാട്ടിലേതു പോലെ ക്രിസ്മസ് ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ പ്രവാസിയും.

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെറിയ രീതിയിലുള്ള കരോള്‍ സംഘങ്ങള്‍ വാദ്യോപകരണങ്ങളില്ലാതെ ഭവനസന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ സാധാരണ പോലെ നടക്കും.

publive-image

ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കാന്‍ പലരും തയ്യാറെടുത്തിരുന്നെങ്കിലും ഒമിക്രോണ്‍ ആശങ്ക മൂലം യാത്രകള്‍ മുടങ്ങി. 20 ശതമാനത്തോളം പേര്‍ ടിക്കറ്റുകള്‍ റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

പ്രത്യേക ഓഫറുകളുമായി ക്രിസ്മസ് വിപണിയും സജീവമാണ്. ക്രിസ്മസ് കാലം വിപണിക്ക് വലിയ ഊർജമാണ് നൽകുന്നത്. കോവിഡിനെ അതിജീവിക്കുന്നതിൻറെ പ്രതിഫലനമാണ് വിപണിയിലെങ്ങും.

publive-image

നക്ഷത്രം, ട്രീ, കേക്ക്, അലങ്കാരവസ്തുക്കൾ തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമാണ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, സാല്‍മിയ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകളില്‍ നക്ഷത്രങ്ങളും, മറ്റ് അലങ്കാരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ക്രിസ്തീയ ഭവനങ്ങളില്‍ പുല്‍ക്കൂടുകളും ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

അബ്ബാസിയയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍...

publive-image

publive-image

publive-image

publive-image

publive-image

Advertisment