Advertisment

കുവൈറ്റ് ഇന്ത്യൻ റിഫൈനറുകൾക്കുള്ള എണ്ണ വിതരണ കരാർ മാർച്ച് വരെ നീട്ടി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ത്യൻ റിഫൈനർമാർക്കുള്ള എണ്ണ (എൻഎസ്ഇ -9.26%) വിതരണ കരാറുകൾ 2022 മാർച്ച് വരെ മൂന്ന് മാസത്തേക്ക് നീട്ടി. പ്രതിദിനം 615,000 ബാരൽ അൽ-സൂർ റിഫൈനറി കമ്മീഷൻ ചെയ്യുന്നതിലെ കാലതാമസമാണ് കാരണം.

ഈ വർഷം കുവൈറ്റ് ഇന്ത്യൻ റിഫൈനറുകളുമായുള്ള വാർഷിക എണ്ണ വിതരണ കരാർ 9 മാസമായി ചുരുക്കിയിരുന്നു. ഇത്‌ ഡിസംബറിൽ അവസാനിക്കും. കരാർ 2022 മാർച്ച് വരെ നീട്ടുമെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പുതിയ കുവൈറ്റ് റിഫൈനറി എപ്പോൾ പ്രവർത്തനം തുടങ്ങുമെന്ന് പുതിയ കുവൈറ്റ് റിഫൈനറി എപ്പോൾ പ്രവർത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിരാജ്യമായ ഇന്ത്യ, നവംബറിൽ കുവൈറ്റിൽ നിന്ന് പ്രതിദിനം 382,000 ബാരൽ (ബിപിഡി) എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇത് 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

2021 മാർച്ച് മുതൽ നവംബർ വരെ, കുവൈറ്റിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 45% ഉയർന്ന് 253,000 ബാരല്‍ ആയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisment