New Update
Advertisment
കുവൈറ്റ് സിറ്റി: വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് കുവൈറ്റ് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി ആവശ്യപ്പെട്ടു. അംഗീകൃത വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരെ ഹോം ക്വാറന്റൈനിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാക്സിനേഷൻ നിരക്ക് ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.