ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 -ാം ജന്മദിനം ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

New Update

publive-image

കുവൈറ്റ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 -ാം ജന്മദിനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ ആഘോഷിച്ചു

Advertisment

കെപിസിസി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തിൽ
ജില്ലാപ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ആശംസിച്ചു.

ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ചടങ്ങ് ഉൽഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഓൺലൈനായി യോഗത്തെ അഭിസംബോധനചെയ്തു കൊണ്ട് സംസാരിച്ചു. തുടർന്ന് കോൺഗ്രസിന്റെ 137 -ാം ജന്മദിനത്തോട് അനുബന്ധിച്ചു എഐസിസിയുടെ പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി.

ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള, കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, വിപിൻ മാങ്ങാട്ട്, അലക്സ് മാനന്തവാടി, ബാത്തർ വൈക്കം, ജസ്റ്റിൻ, ഹരീഷ് തൃപ്പുണിത്തറ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സമദ് കൊട്ടോടി, സുജിത് ലാൽ, മനോജ് വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അനിൽ ചിമേനി നന്ദി പ്രകാശിപ്പിച്ചു.

Advertisment