/sathyam/media/post_attachments/NBs7MV7pSLBy2thc1MmD.jpg)
കുവൈറ്റ്: ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്ക്കായി നവംബർ 12-നു "നിറം 2021" എന്ന പേരിൽ കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ഫലകങ്ങളും മെഡലുകളും സർട്ടിഫിക്കറ്റും ഡിസംബർ 28-നു ചൊവ്വാഴ്ച വൈകീട്ട് 4:00 ന് ഇന്ത്യൻ എംബസ്സിയിൽ വെച്ചു ബഹുമാന്യ അംബാസിഡർ ശ്രീ സിബി ജോർജ് കുട്ടികൾക്ക് നൽകി.
/sathyam/media/post_attachments/8APDYiDm0a1w9aMvovev.jpg)
പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോടനുബന്ധിച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്ക്കായി കല(ആർട്ട്) കുവൈറ്റ് കഴിഞ്ഞ 17 വർഷമായി സങ്കടിപ്പിച്ചുവരുന്ന നിറം ചിത്രരചനാ മത്സരത്തിൽ ഈ വര്ഷം 24 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 2700 ൽ പരം കുട്ടികൾ പങ്കെടുത്തിരുന്നു.
/sathyam/media/post_attachments/X58PQSYp884MYOaFrxtm.jpg)
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം നേടിയ ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയക്കു വേണ്ടി പ്രിൻസിപ്പൽ ശ്രീമതി ആശാ ശർമ്മ, രണ്ടാം സ്ഥാനം നേടിയ സ്മാർട്ട് ഇന്ത്യൻ സ്കൂൾ അബ്ബാസിയക്കു വേണ്ടി പ്രിൻസിപ്പൽ ശ്രീ. മഹേഷ് അയ്യർ, മൂന്നാം സ്ഥാനം നേടിയ ഭാരതീയ വിദ്യാഭവൻ, അബ്ബാസിയക്കു വേണ്ടി ടീച്ചർ ശ്രീമതി ബവിത ബ്രൈറ്റ് എന്നിവർ ട്രോഫി അംബാസ്സഡറിൽ നിന്നും സ്വീകരിച്ചു.
/sathyam/media/post_attachments/kr2CkmhvgetOxzPo5231.jpg)
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന സി. ഭാസ്കരന്റെ സ്മരണക്കായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയ ലേണേഴ്സ് ഓൺ അക്കാദമിക്കു വേണ്ടി വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ബൽരാജ് അംബാസ്സഡറിൽ നിന്നും ട്രോഫി സ്വീകരിച്ചു.
/sathyam/media/post_attachments/umz40qUPT6gYZodYBpjN.jpg)
നിറം-2021 ന്റെ വിധികർത്താക്കളും ആർട്ടിസ്റ്റുമാരും ആയ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട എന്നിവരെയും അംബാസ്സഡർ മൊമെന്റോ നൽകി ആദരിച്ചു.
ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനർഹർക്ക് മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണ്ണനാണയവും വിതരണം ചെയ്യുകയുണ്ടായി.
/sathyam/media/post_attachments/REnZHPvinDzjGMVrMeL7.jpg)
വിവിധ ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ അബിഗെയ്ൽ മറിയം ഫിലിപ്പ്, സാറാ ജെസീക്ക ജോർജ്, ശ്രേയസ് വെമുലവട, അസിം മുജീബ് റഹിമാൻ. സാരംഗി സ്മിത സുനിൽ എന്നിവർ ഒന്നാം സമ്മാനവും, ഗായത്രി ലൈജു, ഹന ആൻസി, ലക്ഷ്മിക ഷാൻലാസ്, നവീൻക്രിഷ് സജീഷ്, ആൻ നിയ ജോസ്, അനീറ്റ സാറ ഷിജു, ആൻ ട്രീസ ടോണി രണ്ടാം സമ്മാനവും, ധനിഷ്ഠ ഘോഷ്, അഭിരാമി നിതിൻ, ശിവേഷ് സെന്തിൽകുമാർ, ജെന്ന മേരി ജോബിൻ, ആൻ സാറ ഷിജു, മാളവ് മെഹുൽകുമാർ സോളങ്കി, ഹരിണി മഹാദേവൻ, ജലാലുദ്ധീൻ അക്ബർ എന്നിവർ മൂന്നാം സമ്മാനവും നേടി.
കല(ആർട്ട്) കുവൈറ്റ് പ്രസിഡണ്ട് മുകേഷ് വി പി, ജനറൽ സെക്രട്ടറി ശിവകുമാർ, നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്, ട്രെഷറർ ഹസ്സൻകോയ, വൈസ് പ്രസിഡണ്ട് അമ്പിളി രാഗേഷ്, പ്രവർത്തകസമിതി അംഗങ്ങൾ ആയ സുനിൽ കുമാർ, രാഗേഷ് പറമ്പത്ത്, അഷ്‌റഫ് വിതുര എന്നിവർ പരിപാടി നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us