കുവൈറ്റിലെ പുതിയ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനം നാളെ മുതല്‍; ഉദ്ഘാടനം നിര്‍വഹിച്ച് സ്ഥാനപതി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഷാർഖ്/ കുവൈറ്റ് സിറ്റി, ജിലീബ് അൽ-ഷുയൂഖ് (അബ്ബാസിയ), ഫഹാഹീൽ എന്നിവിടങ്ങളിലെ സിപിവി സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്‌സിംഗ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു.

ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്‌ക്‌വാദ് പുതിയ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണം നടത്തി. ജനുവരി 11 മുതൽ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ പുതിയ ബിഎല്‍എസ്‌ കേന്ദ്രങ്ങളിൽ നിന്ന് താഴെ സൂചിപ്പിച്ചിരിക്കുന്ന സമയമനുസരിച്ച് പ്രവർത്തിക്കും:

publive-image

സികെജിഎസ്‌ നടത്തുന്ന പഴയ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തും. 24X7 വാട്ട്‌സ്ആപ്പ് മെസേജ് ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: cons1.kuwait@mea.gov.in.

Advertisment