Advertisment

കുവൈറ്റില്‍ ടിപിആര്‍ 16.5%; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4,347 പേര്‍ക്ക്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 497,454 ആയി. ഇന്ന് 4,347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 1 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2,486 ആണ്‌. 24 മണിക്കൂറിനിടെ 4,334 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 450,462 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 90.6 ശതമാനം പേരും രോഗമുക്തരായി. 44,506 പേരാണ് സജീവ രോഗികള്‍. ഇതില്‍ 377 പേര്‍ കൊവിഡ് വാര്‍ഡുകളില്‍ ചികിത്സയിലാണ്. 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 26,294 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 6,660,408 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 16.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment