/sathyam/media/post_attachments/onbSp9f07uIxV1FWXPg8.jpg)
കുവൈറ്റ് സിറ്റി: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിന് കുവൈറ്റ് മന്ത്രിസഭ അസാധാരണയോഗം ചേര്‍ന്നു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് യുദ്ധം സംബന്ധിച്ചുള്ള അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
യുക്രൈനിലെ സ്ഥിതിഗതികളില്‍ കുവൈറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും പൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് ഷെയ്ഖ് അഹമ്മദ് നാസർ പറഞ്ഞു.