വിസ്മയ കുവൈത്ത് ഭാരവാഹികൾ അംബാസിഡറുമായി ചർച്ച നടത്തി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

കുവൈത്ത് സിറ്റി:വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് (വിസ്മയ കുവൈത്ത്) ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജുമായി ചർച്ച നടത്തി.

Advertisment

വിസ്മയ കുവൈത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകളെ കുവൈത്തിൽ വച്ച് മെയ് 20 ന് "വിമൻസ് അച്ചീവ്മെന്റ് അവാർഡ് " നൽകി ആദരിക്കുന്നതിനെ കുറിച്ച് വിശദീകരിച്ചു. ഒപ്പം സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുകയും ചെയ്തു.

വിസ്മയ പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ, ചെയർമാൻ പി. എം.നായർ, രക്ഷാധികാരി പി.ജി.ബിനു , മീഡിയ കോർഡിനേറ്റർ റ്റി.കെ. ശരണ്യ ദേവി, തമിഴ് വിംഗ് കോർഡിനേറ്റർ ദിവ്യ രമേഷ്, തമിഴ് വിംഗ് സെക്രട്ടറി സുഭാഷിണി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Advertisment