കുവൈത്ത് കേരള സ്റ്റാര്‍ ഫുട്ബാൾ ക്ലബ് റമദാന്‍ ഏകദിന ഓപ്പണ്‍ സെവന്‍സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത് സിറ്റി: കുവൈത്ത് കേരള സ്റ്റാര്‍ ഫുട്ബാൾ ക്ലബ് റമദാന്‍ ഏകദിന ഓപ്പണ്‍ സെവന്‍സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. മാലി, ഐവറികോസ്റ്റ്, നേപ്പാള്‍, സിറിയ, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ അണിനിരക്കുന്ന ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

Advertisment

വെള്ളിയാഴ്ച വൈകീട്ട് എട്ട് മണി മുതല്‍ ബയാന്‍ പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ടൂര്‍ണമെന്‍റ് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67690036 നമ്പറിൽ ബന്ധപ്പെടുക.

Advertisment