ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സാൽമിയ യൂണിറ്റ് പ്രഭാഷണവും ഇഫ്താർ വിരുന്നും ഏപ്രിൽ 22 വെള്ളി പ്രൈവറ്റ് എഡ്യുക്കേഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിക്കും. റമദാൻ പ്രഭാഷണ പരിപാടിയുടെ ഉത്ഘാടനം മസ്ജിദുൽ വുഹൈബ് ഖതീബ് നിർവഹിക്കും. കെ.എൻ.എം മർക്കസുദ്ദഅവ സെക്രട്ടറി ടി പി ഹുസൈൻ കോയ മുഖ്യ പ്രഭാഷണവും, ഐ.ഐ.സി പ്രസിഡണ്ട് അബ്ദുറഹ്മാൻ തങ്ങൾ ആശംസ അർപ്പിച്ച് സംസാരിക്കും.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളും, എക്സിക്യൂട്ടീവ് അംഗങ്ങളും, ഫാമിലികളും പങ്കെടുക്കുന്ന ഗ്രാൻറ് ഇഫ്താറായിരിക്കുമെന്നും കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണെന്നും ഐ.ഐ.സി സാൽമിയ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക് വിളിക്കുക : ഫൈസൽ കെ: 90026210