വാണിജ്യ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്! ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ കുവൈറ്റ് ഒരുങ്ങി

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update

publive-image

കുവൈറ്റ്: ഈദുൽ ഫിത്വർ സമാഗതമായി. 30 ദിവസത്തെ വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് വിശ്വാസികൾ ഈദുൽ ഫിത്വറിനെ വരവേൽക്കാൻ ഒരുങ്ങി. കുവൈത്തിലെ വാണിജ്യ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് ദൃശ്യമാകുന്നത്.

Advertisment

വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങാൻ വിവിധ മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി വരുന്ന പിറന്നാളാണ് ഇക്കുറി. അതിനാൽ തന്നെ വിനോദ പരിപാടികളും വിവിധ സ്ഥലങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

അമ്യൂസ്മെന്റ് പാർക്കുകൾ, സിനിമാശാലകൾ, ഡ്രാമ തീയേറ്ററുകൾ എല്ലാം ഇക്കുറി സജീവമാകും. കുവൈറ്റിലെ ലോകത്ത് തന്നെ ഏറ്റവും വലിയ മ്യൂസിയം ആയ അബ്ദുള്ള സാലു കൾച്ചറൽ സെന്റർ ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നീണ്ട അവധി ആയതിനാൽ ഒരു വലിയൊരു ശതമാനം വിദേശികളും സ്വദേശികളും അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോകും. വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഏല്ലാവായനക്കാർക്കും സത്യം ഓണ്‍ലൈനിന്റെ ഈദുൽ ഫിത്വർ ആശംസകൾ

Advertisment