കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഈദ് സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. പെരുന്നാള്‍ ദിനത്തില്‍ മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കെ.ഐ.സി വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി ഉല്‍ഘാടനം നിര്‍വഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട് ഇല്‍യാസ് മൗലവി അധ്യക്ഷത വഹിച്ചു.
മുന്‍ ചെയര്‍മാന്‍ ഹംസ ബാഖവി ഈദ് സന്ദേശം നല്‍കി. വൃതാനുഷ്ടാനങ്ങളിലൂടെ നാം നേടിയെടുത്ത ഹൃദയ വിശുദ്ധിയും, സൂക്ഷ്മതയും ജീവിതത്തിലുടനീളം നിലനിര്‍ത്തണം. അതിലൂടെ നാം ആര്‍ജ്ജിച്ചെടുത്ത ക്ഷമാ ശീലവും, ഉള്‍ക്കരുത്തും, പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി. മജ്ലിസുല്‍ അഅ'ല അംഗം മുഹമ്മദലി ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മേഖല ഭാരവാഹികളായ ജിഷാദ് യമാനി, (അബ്ബാസിയ), അമീൻ മുസ്ലിയാർ ചേകനൂര്‍, (ഫഹാഹീൽ),അബ്ദുല്ലെത്തീഫ് മൗലവി, (ഫർവാനിയ), അബ്ദു റഹീം ഹസനി (ഹവല്ലി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
അഫ് ലഹ് റശീദ്, ജലീൽ പെരുമുഖം, മുബീർ, ഹുസൈൻ ആരാമ്പ്രം, സമദ് എന്നിവര്‍ ഗാനമാലപിച്ചു. കെ.ഐ.സി നേതാക്കന്‍മാരായ കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ലെത്തീഫ് എടയൂര്‍, കരീം ഫൈസി, ബ്ദുല്‍ ഹകീം മൗലവി, നാസര്‍ കോഡൂര്‍, സലാം പെരുവള്ളൂര്‍, ശിഹാബ് മാസ്റ്റര്‍, നിസാര്‍ അലങ്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.