/sathyam/media/post_attachments/QEah2cW3FEMBrxPyrhLD.jpg)
കുവൈറ്റ് സിറ്റി: ദുറ എണ്ണപ്പാടവുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ഇറാന്‍. ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് വിദേശകാര്യമന്ത്രാലയത്തിന് കുവൈറ്റിലെ ഇറാന്‍ സ്ഥാനപതി മുഹമ്മദ് അല്‍ ഇറാനി കത്തു നല്‍കി.
സൗദി അറേബ്യയുമായി നടത്തിയ ചര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കുവൈറ്റും, സൗദി അറേബ്യയും കഴിഞ്ഞ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
ദുറ എണ്ണപ്പാടത്തില്‍ ഖനനം നടത്തുന്നതിന് കുവൈറ്റും സൗദിയും മാര്‍ച്ച് മാസത്തില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. പിന്നാലെ എണ്ണപ്പാടത്തില്‍ അവകാശവാദവുമായി ഇറാനും രംഗത്തെത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
കുവൈറ്റ്, ഇറാന്‍ വിദേശകാര്യമന്ത്രിമാര്‍ ഇക്കാര്യം സംസാരിക്കുകയും, തുടര്‍ന്ന് തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ധാരണയില്‍ എത്തുകയുമായിരുന്നു.