Advertisment

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ വിയോഗത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈത്ത് സിറ്റി: ക്ഷേമരാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരി ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്‌യാന്റെ വിയോഗത്തിൽ കുവൈത്ത് കെഎംസിസി അനുശോചനം രേഖപ്പെടുത്തി. യു എ ഇ ഭരണകൂടത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ശൈഖ് ഖലീഫയെന്ന് കുവൈറ്റ് കെഎംസിസി അനുസ്മരിച്ചു.

യുഎഇ എമിറേറ്റിൻറെ പ്രധാനമന്ത്രിയായും, പ്രതിരോധമന്ത്രിയും, ധനകാര്യ മന്ത്രിയായുമെല്ലാം സേവനമനുഷ്ഠിച്ച ശൈഖ് ഖലീഫ തന്റെ പിതാവിന്റെ മരണശേഷം 2004നവംബർ 3നാണ് യു എ ഇ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രവാസികളുൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഗുണം ലഭിക്കുന്ന ദാനവർഷം, വായനാവർഷം , സഹിഷ്ണുതാവർഷം തുടങ്ങി നിരവധി കർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ അദ്ദേഹത്തിന്റെ കാലയളവിൽ കഴിഞ്ഞിരുന്നുവെന്ന് കുവൈത്ത് കെഎംസിസി അധ്യക്ഷൻ ശറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രെട്ടറി എം.കെ.അബ്ദുൽ റസാഖ് ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment