ഫ്‌ലൈറ്റെർസ് എഫ്‌സിക്ക് പുതിയ ഭാരവാഹികൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: ഫ്‌ലൈറ്റെർസ് എഫ്‌സിയുടെ ജനറൽ ബോഡി യോഗം മെയ് 26 ന് ബദ്ർ അൽ സമ ഹാളിൽ വെച്ച് നടന്നു. ക്ലബ് സെക്രട്ടറി അഷ്‌കർ അധ്യക്ഷത വഹിച്ചു. ടീം ക്യാപ്റ്റൻ മുസ്തഫ സ്വാഗതവും വിഷയാവതരണം ക്ലബ് പ്രസിഡന്റ് ശുഐബ്‌ ഷെയ്ഖും നടത്തി.

Advertisment

ആശംസകൾ അറിയിച്ച് സലീം, രിഫാഇ, മുസ്തഫ സാൽമിയ എന്നിവർ സംസാരിച്ചു. ഉദയൻ അൽ നൂർ നന്ദി പ്രകാശിപ്പിച്ചു.

2022 - 2024 ഫ്‌ലൈറ്റെർസ് എഫ്‌സി ഭാരവാഹികളായി അഹ്മദ് കല്ലായി (ഡയറക്ടർ), ശുഐബ്‌ ഷെയ്ഖ് (പ്രസിഡണ്ട്), റിയാസ് (വൈസ് പ്രസിഡണ്ട്), അഷ്‌കർ കല്ലായി (സെക്രട്ടറി), അഫ്‌സൽ (ജോയിന്റ് സെക്രട്ടറി), ശ്രീകാന്ത് (ട്രഷറർ), അഫ്സർ തളങ്കര (കൺവീനർ), മുസ്തഫ സാൽമിയ (ടീം മാനേജർ), മുസ്‌തു സിആര്‍7 (ടീം ക്യാപ്റ്റൻ), മുഹമ്മദ് (കോർഡിനേറ്റർ), എക്സിക്യൂട്ടീവ് അംഗങ്ങളായി ഉദയൻ അൽ നൂർ, അജ്മൽ, സലിം, ഷെഹ്‌സാദ്‌, നിയാസ്, ഷാക്കിബ്, മുബി എന്നിവരെ തിരഞ്ഞെടുത്തു.

Advertisment