ലോകകേരള സഭയിലില്ല, മനോജ് മാവേലിക്കര കുവൈറ്റിലുണ്ട്. എംഎ യുസഫലി സാഹിബ് ലോകകേരള സഭാ വേദിയില്‍ വച്ച് സൗദി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെട്ടതുപോലെ ആയിരത്തി അഞ്ഞൂറു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചയാളാണ് മനോജ്. ആ ജോലി ഇതുവരെ വീഡിയോ പിടിച്ച് വിളിച്ചു പറഞ്ഞിട്ടുമില്ല, മനോജിനെ ആരും ആദരിച്ചിട്ടുമില്ല. ഒരു പ്രവാസിയുടെ നേര്‍ക്കാഴ്ച ഇങ്ങനെ...

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

ഇത് മനോജ് മാവേലിക്കര. കുവൈറ്റ് മലയാളികൾക്കിടയിൽ മനോജിനെ അറിയാത്തവർ ചുരുക്കമായിരിക്കും. അന്യനാട്ടിൽ ഒരു പ്രവാസി ഏറ്റവും നിസ്സഹായനാകുന്നത് എപ്പോഴാണോ അപ്പോൾ മനോജിന്റെ സേവനം അവിടെയുണ്ടായിരിക്കും. ആരും വീഡിയോ എടുക്കേണ്ട .. , അതിനൊരു പബ്ലിസിറ്റിയും അദ്ദേഹത്തിന് വേണ്ട.

Advertisment

അതായത് കുവൈറ്റിൽ സാംസ്കാരിക പ്രവർത്തകനാണെങ്കിലും പ്രധാന പ്രവർത്തനം പ്രവാസ ലോകത്ത്  മരണപ്പെടുന്ന ആരോരും സഹായിക്കാൻ ഇല്ലാത്ത ആളുകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കലാണ്.


കുവൈറ്റിലെ പ്രവാസ ജീവിതത്തിലെ കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ കുവൈറ്റിൽ മരണപ്പെട്ട ആയിരത്തി അഞ്ഞൂറിനു മുകളിൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചു നല്കുന്നതിനു മുൻകൈയെടുക്കുകയും നാട്ടിലെത്തിയ മൃതദേഹങ്ങൾ പരേതരുടെ കുടുംബത്തിലെത്തും വരെയും എല്ലാ കാര്യങ്ങളിലും സഹായം നല്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മനോജ് മാവേലിക്കര.


സഹജീവികളിലൊരാൾ മരണപ്പെട്ടു എന്നറിഞ്ഞാൽ ഉടനടി അന്നത്തെ ദിവസം അവധിയെടുത്ത് മനോജ് ഇറങ്ങിപ്പുറപ്പെടുകയാണ്. അവധി പോകുന്നത് മാത്രമല്ല ബന്ധുക്കളോ സഹായിക്കാൻ സുഹൃത്തുക്കളോ കുവൈറ്റിൽ ഉള്ളവരല്ലെങ്കിൽ മനോജിന്റെ പോക്കറ്റിൽ നിന്നും പണവും പോകും, അതുറപ്പാണ്. പോക്കറ്റ് മിനക്കെടും എന്ന് പറഞ്ഞു മനോജ് പുറകോട്ടു നിൽക്കാറുമില്ല.

publive-image

ഇതൊക്കെയാണെങ്കിലും എന്തോ ആയ അനിതാ പുല്ലയിലിനു ലഭിച്ച ആദരവ് പോലും കുവൈറ്റ് പ്രവാസിയായ മനോജ് മാവേലിക്കരയ്ക്ക് ലോകകേരള സഭയിൽ ലഭിച്ചില്ല.

പ്രവാസികൾക്ക് ആവശ്യമുള്ള സമയത്ത് സഹായം ചെയ്യുന്ന മനോജിനെപ്പോലുള്ളവർ പുറത്തു നിൽക്കുമ്പോഴാണ് പ്രവാസികൾക്ക് നാണക്കേടായ പലരും ലോകകേരള സഭയിൽ വിരാചിച്ചത്.

publive-image

ലോക കേരള സഭയിൽ വച്ച് സൗദിയിലെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യവസായി എം എ യൂസഫലി ലൈവായി നടത്തിയ ഇടപെടൽ മാധ്യമങ്ങൾ വാഴ്ത്തിപ്പാടി. പക്ഷെ ആ പണി നേരിട്ട് എംബസിയും ഓഫീസുകളും കയറിയിറങ്ങി ആയിരത്തി അഞ്ഞൂറ് പ്രവാസികൾക്കുവേണ്ടി ചെയ്ത മനോജിനെപ്പോലുള്ളവർക്ക് അവിടെയ്ക്ക് ക്ഷണം ഉണ്ടായതുമില്ല.

സഹായത്തിനു രാഷ്ട്രീയമില്ല   

അഞ്ചാംക്ലാസ് മുതൽ കാവിനിക്കറുമിട്ട്  ആർഎസ്എസ്  പ്രചാരകനായി നടന്ന മനോജ് മോഡി പ്രധാനമന്ത്രി ആയെന്നു കേട്ടപ്പോൾ ആ പാർട്ടിയിലേക്കു ചേക്കേറിയതല്ല.  എങ്കിലും മരണപ്പെട്ട ആളുടെ ജാതിയോ, മതമോ, വർഗ്ഗമോ, വർണ്ണമോ നോക്കാതെയാണ് അദ്ദേഹം ഈ സല്കൃത്യം ചെയ്യുന്നതും.

publive-image

ഇതു കൂടാതെ കെകെഎംഎ, കല, കെഎംസിസി, ഓഐസിസി, എസ്എംസിഎ   മുതലായ മുഖ്യധാര സംഘടനകളും, ചെറുതും വലുതുമായ പ്രാദേശിക സംഘടനകളും ഇന്ത്യൻ എംബസിയുടെ നിർലോഭമായ സഹകരണത്തിലും മൃതുദേഹങ്ങൾ നാട്ടിലെത്തിച്ചു നല്കുന്നുണ്ട്.

അതുപോലെ ഷൈനി ഫ്രാങ്കിനെ പ്പോലുള്ള വനിതാ  സന്നദ്ധ പ്രവർത്തകരും കുവൈറ്റിലുണ്ട്. ഇതു പോലെ സേവനങ്ങൾ നല്കുന്നവരെ ഒന്നും ഒരു ലോക കേരള സഭയിലേയ്ക്കും ക്ഷണിക്കാറുമില്ല, ഇവരൊന്നും ഒരു അവർഡിനു വേണ്ടിയോ പ്രാഞ്ചിയേട്ടൻമാരാകുന്നതിനോ വേണ്ടിയോ അല്ല ഇതു ചെയ്യുന്നതും.

Advertisment