ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 80 മീഡിയ ഔട്ട്‌ലെറ്റുകളെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി ഡോ. ഹമദ് റൂഹ് അൽ ദിൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് 90 ഇലക്‌ട്രോണിക് പത്രങ്ങളുടെ ലൈസൻസ് പിൻവലിക്കാനും തീരുമാനമായി.
മാധ്യമ നിയമങ്ങൾ വ്യക്തമായി ലംഘിച്ചതിന് ഇലക്‌ട്രോണിക് പത്രങ്ങളും സാറ്റലൈറ്റ് ചാനലുകളും ഉൾപ്പെടുന്ന ഈ മാധ്യമങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാൻ ബന്ധപ്പെട്ട സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു. നിയമലംഘനം നടത്തിയ ഇലക്‌ട്രോണിക് പത്രങ്ങളുടെ ലൈസൻസ് കമ്മിറ്റി റദ്ദാക്കി.