ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് രണ്ടാം വാർഷിക ആഘോഷം ജൂലൈ ഒന്നിന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിൻ്റെ രണ്ടാം വാർഷിക ആഘോഷം ജൂലൈ ഒന്നിന് നടക്കും. പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. 'കാലവും മലയാള കഥയും' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം നടത്തും.

Advertisment

2020 ജൂലൈ ഒന്നിനാണ് ഭവൻസ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് രൂപീകരിച്ചത്. അംഗങ്ങളുടെ പ്രഭാഷണ പാഠത്തിൽ പരിശീലനം നൽകുന്നതിനൊപ്പം വ്യക്തിത്വ വികസനവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് ടോസ്റ്റ് മാസ്റ്റേഴ്സിൽ ഉള്ളത്. ലോകമെമ്പാടുമുള്ള 149 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിൽ മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

ജൂലൈ ഒന്നിന് സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 4:45 മുതൽ ആയിരിക്കും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റർസ് ക്ലബ്ബിൻറെ വാർഷികാഘോഷങ്ങൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക.

സാജു സ്റ്റീഫൻ ( 67611674)
ബിജോ പി ബാബു ( 97671194)

മീറ്റിംഗ് ഐ ഡി - 836 1640 5713
പാസ്‌കോഡ് - bkmtc
Sent from Yahoo Mail on Android

Advertisment