മലപ്പുറം ജില്ലാ അസോസിയേഷൻ ഈണം-2022 ഫ്ലയർ പ്രകാശനം നിർവഹിച്ചു

New Update

publive-image

കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷൻ (MAK) ഈ വർഷം നടത്തുന്ന ഈദ്-ഓണാഘോഷം (ഈണം 2022) യുടെ ഔദ്യോഗിക ഫ്ലയർ പ്രകാശനം ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ വച്ച് അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഷറഫുദ്ധീൻ കണ്ണേത്തിന്റെ സാന്നിധ്യത്തിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ക്വാളിറ്റി ഇന്റർനാഷണൽ ഫുഡ്‌ സ്റ്റഫ് ഉടമ മുസ്തഫ ഉണ്ണിയാലുക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

Advertisment

മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര , രക്ഷാധികാരികളായ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ വനിതാവേദി ചെയർപേഴ്സൺ സലീന റിയാസ് മറ്റു സംഘടനാ ഭാരവാഹികൾ , എക്സിക്യൂട്ടിവ്‌ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Advertisment