പതിനഞ്ചാമത് ഗോൾഡൻ ഫോക്ക് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

New Update

publive-image

കുവൈത്ത് സിറ്റി / കണ്ണൂർ : കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വിവിധ മേഖലകളിൽ മികവ് തെളിയിച്ച കണ്ണൂർ ജില്ലയിലെ പ്രതിഭകളെ ആദരിക്കുവാനും അംഗീകരിക്കുവാനുമായി കഴിഞ്ഞ പതിനാല് വർഷമായി നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അദ്ധ്യാപന മേഖലയിൽ സമഗ്ര സംഭാവന ചെയ്ത വ്യക്തിത്വത്തിനാണ് ഈ വർഷം അവാർഡ് നൽകുക. ഇരുപത്തിയഞ്ചായിരം രൂപയും പ്രശസ്തി പത്രവും വെങ്കല ശില്പവുമടങ്ങുന്നതാണ് അവാർഡ്.

Advertisment

പ്രസ്തുത വിഭാഗത്തിന് അപേക്ഷിക്കാൻ അർഹരായവർ fokegen.sec@gmail.com എന്ന ഈമെയിൽ വിലാസത്തിലോ +965 60618494 എന്ന വാട്സാപ്പ് നമ്പറിലോ അപേക്ഷകൾ അയക്കേണ്ടതാണ്. ഓഗസ്റ്റ് 25 നുള്ളിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രശസ്ത ചിത്രകാരനും ശില്പിയുമായ കെ.കെ.ആർ വെങ്ങര, മാധ്യമപ്രവർത്തകനായ ശ്രീ. ദിനകരൻ കൊമ്പിലത്ത്, ചലച്ചിത്ര താരവും നാടക നടനുമായ  ചന്ദ്രമോഹൻ കണ്ണൂർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക.

നൃത്ത രംഗത്ത് നിന്ന് കലാമണ്ഡലം വനജ, മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ, സിനിമ മേഖലയിൽ നിന്ന് ശ്രീനിവാസൻ, നാടകരംഗത്ത് നിന്ന്  ഇബ്രാഹിം വെങ്ങര, വാദ്യവിഭാഗത്തിൽ  മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സംഗീത രംഗത്ത് നിന്ന് പത്മശ്രീ കെ.രാഘവൻ മാസ്റ്റർ, കായിക രംഗത്ത് നിന്ന്  പി.പി ലക്ഷ്മണൻ, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിന്ന്  കെ.എസ് ജയമോഹൻ, തെയ്യം കലാകാരൻ പി പി കുഞ്ഞിരാമൻ പെരുവണ്ണാൻ, കൃഷി വിഭാഗത്തിൽ  കെ.പി ഗോപി, സർക്കസ് മേഖലയിൽ നിന്ന്  ജമിനി ശങ്കരൻ, ചിത്രകല, ഫോട്ടോഗ്രാഫി, പ്രസംഗം, ചരിത്രം എന്നീ വിഭാഗങ്ങളിൽ നിന്ന്  കെ.കെ മാരാർ, ആരോഗ്യ മേഖലയിൽ നിന്ന് കനിവ് 108 ആംബുലൻസ് സർവീസ്, സംഗീത രംഗത്ത് നിന്ന് പത്മശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരാണ് വിവിധ മേഖലകളിലായി മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുള്ളവർ.

Advertisment