/sathyam/media/post_attachments/uzulXZ0HZDvsRdQPn5ob.jpg)
കുവൈറ്റ്: കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു. അടൂരോണം 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ കൂപ്പൺ പ്രകാശനം വൈസ് പ്രസിഡന്റ് കെ.സി ബിജു അടൂരോണം ജോയിന്റ് കൺവീനർ ആദർശ് ഭുവനേശിന് നല്കി നിർവഹിച്ചു. സെപ്തംബർ 23 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി ആഘോഷിക്കുന്നത്.
ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം,മുതിർന്ന അംഗം ജോൺ മാത്യു, സുവിനിയർ കൺവീനർ ഷൈജു അടൂർ, പോഗ്രാം കൺവീനർ ജയൻ ജനാർദ്ദനൻ, ട്രാൻസ്പോർട്ടേഷൻ കൺവീനർ മനു ബേബി, വോളണ്ടിയർ കൺവീനർ ജയകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.