/sathyam/media/post_attachments/nzSlfx3mihVQSpSe0c57.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഹവല്ലി പ്രദേശത്ത് ഇന്ന് (ഓഗസ്റ്റ് 6, ശനി) മുതല്‍ ഗതാഗത നിയന്ത്രണം. ഹവല്ലി ട്യൂണിസ് സ്ട്രീറ്റിന്റെ ചില ഭാഗമാണ് ശനിയാഴ്ച മുതല്‍ അടച്ചിടുന്നത്.
സെപ്റ്റംബര്‍ ഒന്ന് വരെയായിരിക്കും അടച്ചിടുന്നത്. ബെയ്‌റൂത്ത് സ്ട്രീറ്റും ട്യൂണിസ് സ്ട്രീറ്റും കൂടിച്ചേരുന്ന കവല മുതല്‍ ഫോര്‍ത്ത് റിങ് വരെയുള്ള ഭാഗം അടച്ചിടുമെങ്കിലും, ഫോര്‍ത്ത് റിങില്‍ നിന്ന് തിരിച്ചുള്ള ദിശയിലേക്കുള്ള ഭാഗം തുറന്ന് പ്രവര്‍ത്തിക്കും.