കെഇഎ ബദർ അൽ സമ കാസർഗോഡ് ഉത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈത്ത്: കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയോഷൻ (കെ.ഇ.എ കുവൈത്ത് ) പതിനെട്ടാം വാർഷികത്തോടനുബന്ദിച്ച്‌ സംഘടിപ്പിക്കുന്ന ബദർ അൽ സമ കാസർഗോഡ് ഉത്സവ് 2022 പോസ്റ്റർ പ്രകാശനം ഫർവാനിയ ബദറുൽ സമ ഓഡിറ്റോറിയത്തിൽ വെച്ച് കെഇഎ പ്രസിഡണ്ട് പി.എ നാസറിന്റെ അദ്ധ്യക്ഷതയിൽ സ്പോൺസർമരായ ബദർ അൽ സമ എരിയ മനാജർ അബ്ദുൾ റസാക്ക്, ഹരിജുൽ ഹുദ മേനേജിംഗ് ഡയരക്ടർ നിസ്സാർ മയ്യള എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങ് കെഇഎ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു. ചെയർമാൻ ഖലീൽ അടൂർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവ്വിർ മുഹമ്മദ്, സലാം കളനാട്, രാമകൃഷണൻ കള്ളാർ, ട്രഷറർ മുഹമ്മദ് കുഞ്ഞി സി എച്ച്, അസീസ് തളങ്കര, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത്, കൺവീനർ ഹനീഫ് പലായി, അഡ്വൈസറി അംഗവും സുവനീർ കൺവീനർ ഹമീദ് മധൂർ, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുധൻ അവിക്കര സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.

Advertisment