Advertisment

വോയ്സ് കുവൈത്തിന്റെ വനിതാവേദി സെക്രട്ടറി റ്റി. കെ.രജനിക്ക് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

റ്റി.കെ.രജനിക്ക് വോയ്സ് വനിതാവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ സ്നേഹോപഹാരം നൽകുന്നു.

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്തിന്റെ വനിതാവേദി സെക്രട്ടറി റ്റി. കെ.രജനിക്ക് യാത്രയയപ്പ് നൽകി.

publive-image

അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.വി.ഷാജി അധ്യക്ഷതവഹിച്ചു. വോയ്സ് ചെയർമാൻ പി.ജി.ബിനു, രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, ഉപദേശക സമിതി അംഗങ്ങളായ ജോയ് നന്ദനം, കെ.എസ്. അജിത്ത് കുമാർ, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.രാധാകൃഷ്ണന്, സെക്രട്ടറി സുജീഷ്. പി.ചന്ദ്രൻ, വെൽഫെയർ സെക്രട്ടറി റ്റി. വി.ഉണ്ണിക്കൃഷ്ണൻ, ആർട്സ് സെക്രട്ടറി വി.കെ.സജീവിന്, വനിതാവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ, വനിതാവേദി സെക്രട്ടറി ലത സത്യൻ, ഫഹാഹീൽ ഏരിയ കൺവീനർ ദിലീപ് തുളസി, ഫിൻതാസ് ഏരിയ കൺവീനർ കെ.എ.ജിനേഷ്, പി.എം.നായർ, മോഹനകുമാർ, രാജീവ് ശ്രീധരൻ, എന്നിവർ സംസാരിച്ചു.

വനിതാവേദി ഉപദേശക സമിതി അംഗം എ.കെ.വിലാസിനി പൊന്നാട അണിയിച്ച് റ്റി.കെ.രജനിയെ വേദിയിലേക്ക് ക്ഷണിച്ചു. വനിതാവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ സ്നേഹോപഹാരം നൽകി. റ്റി.കെ.രജനി മറുപടി പ്രസംഗം നടത്തി. വോയ്സ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Advertisment