/sathyam/media/post_attachments/n10lJQMBc2k45h11An8s.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു. ജഹ്‌റയില്‍ 53 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. സുലൈബിയയില്‍ 52.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടു. ഞായറാഴ്ച കുവൈറ്റില്‍ കനത്ത ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പിലെ സ്‌റ്റേഷനുകളുടെ മോണിറ്റർ ദിരാർ അൽ അലി സ്ഥിരീകരിച്ചു.
വളരെ ചൂടും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ തിങ്കളാഴ്ചയും തുടരുമെന്നും, രാത്രിയിൽ ഈർപ്പം ക്രമേണ കുറയാൻ തുടങ്ങുമെന്നും കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച മുതൽ വ്യാഴം വരെ കാലാവസ്ഥ വരെ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസിനുമിടയിൽ ആയിരിക്കും. പൊടിപടലം നിറഞ്ഞ കാലാവസ്ഥ തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.