Advertisment

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്കില്‍ ഭേദഗതി വരുത്താന്‍ കുവൈറ്റ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പുതിയ ഗാര്‍ഹിക തൊഴില്‍ കരാറുകളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുവൈറ്റ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാണിജ്യ വ്യവസായ മന്ത്രിയും സാമൂഹികകാര്യ, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രിയുമായ ഫഹദ് അൽ ഷരിയാൻ ഇതു സംബന്ധിച്ചുള്ള തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഓരോ രാജ്യങ്ങള്‍ക്കനുസരിച്ച് റിക്രൂട്ട്‌മെന്റിനായി പരമാവധി നിരക്ക് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. യാത്രാ ടിക്കറ്റുകൾ ഉൾപ്പെടുന്നില്ല. ഇന്ത്യ, ശ്രീലങ്ക-500 ദിനാര്‍, ഫിലിപ്പീന്‍സ്-850 ദിനാര്‍, നേപ്പാള്‍-700 ദിനാര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍-500 ദിനാര്‍ എന്നിങ്ങനെയാണ് നിരക്ക്.

പ്രത്യേക പാസ്‌പോര്‍ട്ടുകള്‍ക്ക് 350 ദിനാറാണ് നിരക്ക്. പരമാവധി നിരക്കുകള്‍ ലംഘിച്ചാല്‍ പിഴശിക്ഷ ലഭിക്കും. തീരുമാനം പ്രാബല്യത്തില്‍ വന്നശേഷം ആറു മാസത്തിനു ശേഷം ഇത് പുനഃപരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

Advertisment